---
title: "പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം"
english_title: "Accident as electricity pole falls on ambulance in Shoranur, Palakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306782/Accident as electricity pole falls on ambulance in Shoranur, Palakkad"
published_at: "2025-08-06T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892e29529a20_Screenshot_20250806_103338_Chrome.jpg"
keywords: []
---

# പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം

> **Lead Summary:** പാലക്കാട്: പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.

## Article Content

പാലക്കാട്: പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.

കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ പുലർച്ചക്ക് 4: 30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306782/Accident as electricity pole falls on ambulance in Shoranur, Palakkad)